---
title: "ജലപാത നടപ്പാക്കിയേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; നഷ്ടപരിഹാരം മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധമെന്നും മുഖ്യമന്ത്രി"
english_title: "Chief Minister Pinarayi Vijayan says that the waterway has been implemented; The chief minister said that the compensation can be used to buy another land"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164150/Chief Minister Pinarayi Vijayan says that the waterway has been implemented; The chief minister said that the compensation can be used to buy another land"
published_at: "2023-11-22T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d7cb42ee49_IMG-20231122-WA0004.jpg"
keywords: []
---

# ജലപാത നടപ്പാക്കിയേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; നഷ്ടപരിഹാരം മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധമെന്നും മുഖ്യമന്ത്രി

> **Lead Summary:** ജലപാത നടപ്പാക്കിയേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; നഷ്ടപരിഹാരം മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധമെന്നും മുഖ്യമന്ത്രി കോവളം-ബേക്കൽ ജലപാതയുടെ കോഴിക്കോടിനപ്പുറം കോവളം വരെ അടുത്ത മാസങ്ങളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി തലശേരിയിൽ പറഞ്ഞു.

## Article Content

ജലപാത നടപ്പാക്കിയേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; നഷ്ടപരിഹാരം മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധമെന്നും മുഖ്യമന്ത്രി കോവളം-ബേക്കൽ ജലപാതയുടെ കോഴിക്കോടിനപ്പുറം കോവളം വരെ അടുത്ത മാസങ്ങളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി തലശേരിയിൽ പറഞ്ഞു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്ന‌ം ഉള്ളതിനാൽ കുറച്ചു സമയം എടുക്കും. ആരെയും ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാർ നയം.

ജലപാതയിലൂടെ ജലഗതാഗതം, ചരക്കുനീക്കം എന്നിവ നടക്കും. അതിനുപുറമെ അനന്തമായ ടൂറിസം സാധ്യതകളാണ് ജലപാത തുറന്നിടുന്നത്. ടൂറിസത്തിനൊപ്പം നാടിന് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികളും ഉണ്ടാവും. ജലപാതയ്ക്കായി ഭൂമി ഏറ്റെടുത്തേ മതിയാവൂ.

ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വിലയ്ക്കനുസരിച്ച് നല്ല നഷ്ടപരിഹാരം നൽകും. മറ്റൊരു ഭൂമി വാങ്ങാൻ കഴിയും വിധത്തിലാണ് ഭൂമിക്ക് വില നൽകുക. ഭൂമി നഷ്ടപ്പെടുന്നതിന് പരിഹാരമാകുമോ എന്ന് ചോദിച്ചാൽ ചോദ്യം തന്നെയാണെന്നും, അവരുടെ പ്രയാസം ലഘൂകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164150/Chief Minister Pinarayi Vijayan says that the waterway has been implemented; The chief minister said that the compensation can be used to buy another land)